Wednesday, September 27, 2006

അവള്‍; ധനുമാസക്കാറ്റ്

ആരെയും ഗൌനിക്കാതെ
തണുത്ത കരങ്ങളുമായി തിരക്കിട്ട്
എന്റെ മുറിയിലേക്ക് അവള്‍ കയറുന്നു.
അവളൊഴികെ, മറ്റാരും കയറുന്നില്ല.

വാതില്‍ വിരിപ്പിനെ തള്ളി നീക്കി
കസാലയില്‍ നിന്നെന്നെ
പുതപ്പിന്റെ അടിയിലേക്ക് തള്ളിയിട്ട്
മേശയിലെ കടലാസുകള്‍ക്കിടയില്‍
രഹസ്യം തിരയുന്നതും അവളാണ്.

അഴയിലെ തുണികളെ ഊഞ്ഞാലാടിപ്പിച്ച്
കീശകളില്‍ പരതുന്നതുമവള്‍ തന്നെ
ഭിത്തിയിലെ ഐശ്വരാറായിയെ നുള്ളി
നിലത്തെറിയുന്നതും അവളാണ്.
മേശയിലെ വിളക്കിന്റെ തിരി
'മിക്കപ്പോഴും' കെടുത്തുന്നത് അവളാണ്.

'ചിലപ്പോഴൊക്കെ' നനുത്ത ഇരുട്ടില്‍
എന്റെ പുതപ്പില്‍ നുഴഞ്ഞ് കയറി
വികാരഭരിതയായ സ്ത്രീയുടെ
ഇളം ചൂടുള്ള ശരീരത്തെ 'പലപ്പോഴും'
കൊതിയോടെ ഓര്‍മ്മിപ്പിക്കുന്നത് അവളാണ്.
അവള്‍ മാത്രമാണ്.

എങ്കിലും 'എല്ലായ്പ്പോഴും'
ഈ നശിച്ച കാറ്റ് എപ്പോള്‍
അടങ്ങുമെന്ന് ഞാന്‍ പിറുപ്പിറുക്കാറുണ്ട്.

9 comments:

കര്‍ണ്ണന്‍ said...

എല്ലായ്പ്പോഴും എന്നെ വികാരഭരിതയാക്കുന്നവള്‍; അവളെ നിങ്ങളും അറിയും....!!!!??

കര്‍ണ്ണന്‍ said...

എല്ലായ്പ്പോഴും എന്നെ വികാരഭരിതയാക്കുന്നവള്‍; അവളെ നിങ്ങളും അറിയും....!!!!??

Unknown said...

കര്‍ണ്ണന്‍ ചേട്ടാ,
മനോഹരമായിരിക്കുന്നു.

അവളെ ഞാന്‍ അറിയില്ലേ എന്ന് ചോദിച്ചാല്‍..
‘ചിലപ്പോള്‍‘ ‘പലപ്പോഴായി‘ ‘വല്ലപ്പോഴും‘ ‘ഇടയ്ക്ക്’ കണ്ടിരിക്കാം എന്നേ പറയാന്‍ പറ്റൂ. :-)

സു | Su said...

അവളെ എനിക്കറിയാം.

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നനുനനുത്ത സ്പരശം കൊണ്ടെന്നെ തഴുകി, "നിനക്ക് ഞാനില്ലേ” എന്ന് പറയുന്നത് അവളാണ്.

വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ മുഖത്ത് പുഞ്ചിരി നിറയ്ക്കാന്‍ എത്തുന്നതും അവള്‍ തന്നെ.

കടല്‍ക്കരയില്‍ കാഴ്ച കണ്ടിരിക്കുമ്പോള്‍ എന്റെ മുടിച്ചുരുളുകള്‍ മുഖത്തേക്കിട്ട് കാഴ്ച മറച്ച് എന്നെ അരിശം പിടിപ്പിക്കുന്നതും അവള്‍ തന്നെ.

കര്‍ണ്ണന്‍ said...

നന്ദി ദില്‍ബു ഇടയ്ക്കെങ്കിലും കാണാറുണ്ടുല്ലേ ഇടയയ്ങ്കിലും അറിയുമല്ലോ പിന്നെ വാക്കുകള്‍ കൂട്ടികെട്ടിയുള്ള ഈ കളിയുണ്ടല്ലോ എനിക്ക് ഏറ്റവും ഇഷ്ടമായി ദില്‍ബൂ...:):):)

സൂ... നന്ദി, അവള്‍ പലപ്പോഴും പലരൂപത്തിലാണ് വരുന്നത് അല്ലേ.. ചിലര്‍ക്ക് സ്വാന്തനമായി ചിലര്‍ക്ക് സന്തോഷമായി ചിലര്‍ക്ക് കാമുകിയായി പലരുപമാര്‍ജ്ജിക്കുന്ന ഒരു കുസൃതി കുടുക്ക അല്ലേ? :):):)

ഇടിവാള്‍ said...

കത്രീന ചേച്ചി !!
ആളു കൊള്ളാമല്ലോ കര്‍‌ണ്ണാ !

നന്നായി കേട്ടോ !

Rasheed Chalil said...

കര്‍ണ്ണാ നന്നായിരിക്കുന്നു. നല്ല വരികള്‍ ഒത്തിരി ഇഷ്ടമായി.

കര്‍ണ്ണന്‍ said...

കത്രീന ആളു ഭയങ്കരിയാ ഇടിവാള്‍ ഗഢീ ഒന്നു ട്രൈ ചെയ്യുന്നോ :):):)

കര്‍ണ്ണന്‍ said...

നന്ദി ഇത്തിരി വെട്ടമേ.. :)