Wednesday, October 11, 2006

എന്റെ പ്രണയം


വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് പോകുന്ന

പാതയ്ക്ക് ഇരു വശത്ത് നിന്നാണ്

അവര്‍ കണ്ടു മുട്ടിയത്.

അടുത്തതിനു ശേഷം അകലങ്ങളിലേയ്ക്ക്

പോകേണ്ട രണ്ടു പേര്‍.

11 comments:

കര്‍ണ്ണന്‍ said...

എന്റെ പ്രണയം വിരുദ്ധ ധ്രൂവങ്ങളില്‍ നിന്ന്. അവ ചിലപ്പോള്‍ നിങ്ങളുടെതുമാകാം..

ലിഡിയ said...

രണ്ട് വരിയില്‍ ജീവിതത്തിന്റെ ഒരു സന്ധി തീര്‍ത്തു കളഞ്ഞല്ലോ കര്‍ണ്ണാ.

-പാര്‍വതി.

കര്‍ണ്ണന്‍ said...

പാറൂ നന്ദി :):)

Rasheed Chalil said...

കുറഞ്ഞ വാക്കുകളില്‍ ഒരുപാട് പറഞ്ഞല്ലോ കര്‍ണ്ണാ... നന്നായി കെട്ടോ

Unknown said...

വിരുദ്ധ ധ്രുവങ്ങളിലുള്ളവര്‍ തമ്മില്‍ പ്രണയം വിരിയുന്നതാണ് അല്‍ഭുതം. :-(

Unknown said...

മാന്‍ പ്രൊപ്പോസസ്, അന്‍ഡ് ഗോഡ് ഡിസ്പോസസ്...

ധ്രുവം വിരുദ്ധമല്ലെങ്കില്‍ പോലും ചിലപ്പോള്‍... :-(

മനോജ് കുമാർ വട്ടക്കാട്ട് said...

ചില യാത്രകള്‍ അങ്ങിനെ തന്നെ. തുടര്‍ന്നേ ഒക്കൂ.
വഴിയോരക്കാഴ്ചകള്‍ ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കട്ടെ.

കര്‍ണ്ണന്‍ said...

നന്ദി ഇത്തിരി വെട്ടം ചെറുതാണ് സുന്ദരം എന്ന് എനിക്ക് മിക്കപ്പോഴും തോന്നാറുണ്ട്. എന്റെ പ്രണയവും അങ്ങനെ തന്നെയായിരുന്നു. ചെറിയ ഒരു കാലം മാത്രം നീണ്ടു നിന്നത് എന്നാല്‍ കാലങ്ങളോളം ഓര്‍മ്മിക്കത്തക്കത്. ഞങ്ങള്‍ വഴിയാത്രക്കാരായിരുന്നു. ഞാന്‍ കിഴക്കോട്ടും അവള്‍ പടിഞ്ഞാറോട്ടും സഞ്ചരിക്കുന്ന രണ്ട് സഞ്ചാരികള്‍, നടക്കുള്ള ഒരു ബിന്ദുവില്‍ വച്ച് കുറച്ച് നേരം കണ്ടു മുട്ടി, പിന്നെ അനിവാര്യമായ യാത്രാ മൊഴിയോടെ അകന്നു പോയി. ദില്‍ബൂ വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ ആകര്‍ഷിക്കും സമാന ധ്രുവങ്ങള്‍ വികര്‍ഷിക്കുമെന്നറിഞ്ഞു കൂടേ. പൊന്നമ്പലമേടു കാരാ, ജീവിതം ഇങ്ങനെയൊക്കെയാണ് നാം വിചാരിക്കാത്തതു മാത്രം നമ്മള്‍ക്കായി കാത്തുവയ്ക്കുന്ന നമ്മുക്കിഷ്ടമില്ലാത്ത ചീത്ത ടീച്ചറേപ്പോലെ, പിന്‍മൊഴിയുടെ വാക്കുകള്‍ സുന്ദരം അകലേണ്ടി വരുമെന്നത് പ്രണയത്തെ തീവ്രമാക്കുന്നു. പടിപ്പുരേ നന്ദി ഓര്‍മ്മകളെക്കാള്‍ തീഷ്ണമെന്താണ് ഓര്‍മകളല്ലാതെ, വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറയിച്ചവര്‍ക്കും കര്‍ണ്ണന്റെ ഹൃദയം നിറഞ്ഞ നന്ദി.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വൈരുദ്ധ്യങ്ങള്‍ തമ്മിലും ചില ബന്ധങ്ങളുണ്ടാവാം. കാന്തത്തിന്റെ ഇരു ധ്രുവങ്ങള്‍ തമ്മിലാണ്‌ ആകര്‍ഷണം. അല്ലേ?
അയ്യപ്പപണിക്കര്‍ സാര്‍ പറഞ്ഞതു പോലെ, ഏറെ ഇടത്തോട്ടു പോയാല്‍ പിന്നെ വലത്തേക്കു വന്നേ കഴിയുകയുള്ളു; തിരിച്ചും.

പ്രണയം വേദനയുടെ ഒന്നാം പടിയാണ്‌. പിന്നെയും എത്രയോ പടികള്‍... ജീവിതത്തിന്‌!