Tuesday, September 12, 2006

ആദ്യ വാക്കും ആദ്യ ചുംബനവും

ആദ്യ വാക്കിന്റെ മാസ്മരികത അവസാന വാക്കിനും സുക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയാറുണ്ടോ......? ആദ്യ കാഴ്ചയുടെ ദൃശ്യപരത അവസാന കാഴ്ചവരെ മുഴുമിക്കാറുണ്ടോ....? ആദ്യ പ്രണയത്തിന്റെ തീവ്രത പിന്നീടുള്ളവയ്ക്കുണ്ടോ....?
ആദ്യത്തെതെല്ലാം സുന്ദരവും അനിവാര്യവുമാണ്. എന്നാല്‍ അവസാനങ്ങളില്‍ അത് നേര്‍ വിപരീതവും. ആദ്യ ചുംബനത്തിന്റെ വികാരം പിന്നീടുള്ളവയ്ക്ക് ഇല്ലാത്തതു പോലെ....
ആദ്യത്തേത് ആദ്യമായത് അതൊരു ലോകമാണ്. നിങ്ങള്‍ എന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന താലോലിക്കാന്‍ ഇഷ്ടപ്പെടുന്ന ഓര്‍മ്മകളുടെ ഒരു ലോകം ആദ്യത്തേതൊന്നും അവസാനിക്കാതിരിന്നെങ്കില്‍ അവസാനത്തെതൊന്നും ആരംഭിക്കാതിരിന്നെങ്കില്‍...

8 comments:

കര്‍ണ്ണന്‍ said...

ആദ്യ വാക്കും ആദ്യ ചുംബനവും.....??

വല്യമ്മായി said...

ആദ്യത്തേതെല്ലാം തുടങ്ങി വെക്കുന്നത് അവസാനത്തേതിലേക്കുള്ള യാത്രയല്ലേ

Rasheed Chalil said...

ആദ്യത്തേതിന്റെ അവസാനം രണ്ടാമത്തേതിനുള്ള കാത്തിരിപ്പല്ലേ...

കുഞ്ഞിരാമന്‍ said...

ആദി എന്നതു സത്യം അന്നു. അവസാനം എന്നതു കനവും..

ഇട്ടിമാളു അഗ്നിമിത്ര said...

ഒടുക്കമില്ലാത്ത തുടക്കത്തിനായി തുടക്കത്തിലെ ഞാന്‍ ഒടുക്കത്തെ തേടുന്നു

കര്‍ണ്ണന്‍ said...

വല്ല്യമായീ ആദ്യത്തേത് അറിയാതെ അല്ലെങ്കില്‍ അവിചാരിതമായി സംഭവിക്കുന്നതാണ് എന്നാല്‍ പിന്നീടുള്ളവ ബോധപൂര്‍വ്വമായിരിക്കും പിന്നീടുള്ളവ. ആ അര്‍ത്ഥത്തില അസാനത്തിലേക്കുള്ള യാത്രയുമാവാം പിന്നീടുള്ളവ.

ഇത്തിരി വെട്ടം കാത്തിരിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്...

ഉമ വാക്കുകള്‍ വലുതാക്കാം, എന്നിരുന്നാലും ചെറുതാണ് സുന്ദരം.
കുഞ്ഞിരാമാ... എനിക്കു കണ്‍ഫ്യൂഷന് ഉണ്ടാക്കുന്നു..
ഇട്ടിമാളൂ.. തുടക്കത്തിലേ ഒടുക്കം തേടുന്നോ ആവില്ല തുടങ്ങയവയ്ക്ക് മാത്രമേ ഒടുക്കമുള്ളൂ എന്നതറിഞ്ഞു കൂടേ, ദൈവത്തിന് ആദിയില്ലാത്തതു കൊണ്ട് അന്ത്യവുമില്ലാ എന്ന് നമ്മള്‍ പൊതുവായി വിശ്വസിക്കുന്നു.
കൈത്തിരി ആദ്യമായത് ഇന്നിയും തുടരാമെന്നു വിശ്വസിക്കുന്നു... ഒരിക്കല്‍ കൂടി അല്ല സ്ഥിരമായി വരൂ... എല്ലാവരക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

Unknown said...

ആദ്യത്തെതൊന്നും ഇനി വരില്ല/കിട്ടില്ല എന്ന നൊസ്റ്റാള്‍ജിയയുടെ പിടിയിലും പിന്നീട് വരുന്നതെല്ലാം ഇത് അവസാനത്തേതോ എന്ന ചിന്തയുടെ പിടിയിലും അല്ലേ?

കര്‍ണ്ണന്‍ said...

ആണോ ദില്‍ബൂ....? May be എന്തെല്ലാമോ ചിന്തകള്‍ കാടുകേറിയപ്പോള്‍ വന്നത് നിങ്ങളുടെ മുമ്പില്‍ എഴുതി അത്രമാത്രം..