Thursday, September 14, 2006

സ്ത്രീ....

"നിങ്ങള്‍ക്ക് ഒരിക്കലും കരഗതമാകാത്ത വിശിഷ്ടമായ മുന്തിരിപ്പഴം പോലെ - എന്നാല്‍ കണ്‍ മുന്നില്‍ തന്നെ, ഒരിക്കലും തെടാന്‍ പറ്റാതെ, എന്നാല്‍ തൊടന്‍ പറ്റാവുന്നത്ര അടുത്ത്, അരികില്‍ എന്നാല്‍ അകലെ; അങ്ങനെ ആയിരിക്കുമ്പോഴാണ് സ്ത്രീ ഏറ്റവും ശക്തയാവുന്നത്, അധികാരമുള്ളവളാകുന്നത്.

വളരെ പെട്ടന്ന് നിങ്ങളുടെ മടിയിലേക്ക് വീണാല്‍ അവളുടെ ശക്തിയെല്ലാം ചോര്‍ന്നു പോകും. ഒരിക്കല്‍ നിങ്ങളവളുടെ ലൈംകീഗതയെ ചൂഷണം ചെയ്താല്‍, ഒരിക്കലവളെ ഉപയോഗിച്ചാല്‍ അവളുടെ കഥ കഴിഞ്ഞതു തന്നെ. അവള്‍ക്കു നിങ്ങളുടെ മേലുള്ള അധികാരം അതോടെ നഷ്ടമാകും. അതു കൊണ്ട് അവള്‍ നിങ്ങളെ ആകര്‍ഷിക്കുകയും അകന്നു മാറുകയും ചെയ്യുന്നു. അവള്‍ നിങ്ങളെ വശീകരിക്കുന്നു, നിങ്ങളെ പ്രകോപിതരാക്കുന്നു, നിങ്ങളെ മോഹിപ്പിക്കുന്നു; എന്നാള്‍ നിങ്ങള്‍ അരികിലെത്തുമ്പോള്‍ മുഖം തിരിക്കുന്നു, നിങ്ങളെ നിക്ഷേധിക്കുന്നു."

6 comments:

കര്‍ണ്ണന്‍ said...

സ്ത്രീ നിങ്ങളെ ആകര്‍ഷിക്കുകയും അകന്നുമാറുകയും ചെയ്യുന്നു കാരണം... ? Yes Just read it

സൂര്യോദയം said...

ഓ... ലതാണല്ലെ കാര്യം.... :-)

കുഞ്ഞിരാമന്‍ said...

അപ്പൊ അതാണല്ലെ കാര്യം,എനിക്കു ഗ്ലാമര്‍ ഇല്ലാഞ്ഞിട്ടല്ല.

Anonymous said...

തല്ല് ശരിക്ക് കിട്ടിയ മട്ടുണ്ടല്ലോ?

Rasheed Chalil said...

ആ... ആയിരിക്കും

viswaprabha വിശ്വപ്രഭ said...

എത്ര വലിയ സത്യമാണു ഹേ കര്‍ണ്ണാ നീ പറഞ്ഞത്!

പുറത്തെടുത്തുകാണിക്കുന്നതു വരെ കളിയുടെ പിരിമുറുക്കം ഉച്ചിയിലെത്തിക്കുന്ന തുറുപ്പുചീട്ടുപോലെയാണവള്‍!