Monday, September 18, 2006

കാത്തിരിക്കുക...

കഴിയുന്നവന്‍ അല്ലെനങ്കില്‍ കാത്തിരിക്കാന്‍ കഴിയുന്നവള്‍ വലിയ സഹനശേഷിയുള്ളവരാണ്. കാരണം കാത്തിരിക്കുക എന്നപ്പോലെ ഉത്തരവാദിത്വമേറിയ ജോലി എന്താണ് കാത്തിരിപ്പോളം വിരസതയും ആകാംഷയും സമ്മാനിക്കുന്നതെന്താണ്?. കാത്തിരിപ്പോളം മറ്റെന്താണ് നിങ്ങളെ ശ്രദ്ധാലുവാക്കുന്നത്?

കാണുന്ന കാഴ്ചകളിലും വസ്തുക്കളിലും നിങ്ങളുടെ സമീപത്തിരിക്കുന്നവരുടെ സംസാരത്തിലും നിങ്ങള്‍ മറ്റെന്നത്തെക്കാളും ശ്രദ്ധയോടെ ശ്രദ്ധിക്കും. കാത്തിരുപ്പ് നിങ്ങളെ താല്പ്പര്യമില്ലാത്ത വിഷയങ്ങള്ക്കുപ്പോലും കീഴ്പ്പെടുത്തുന്നു. കാത്തിരുപ്പ് നീളും തോറും നിങ്ങളുടെ വാച്ച് മറ്റെന്നത്തെക്കാളും സ്ലോ ആകുന്നു. അസ്വസ്ഥതയോടെ നിങ്ങള്‍ പലവട്ടം വാച്ചില്‍ നോക്കുന്നു.

കാത്തിരുന്ന് കണ്ടെത്തുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥതയോടെ സന്തോഷിക്കുന്നു.ഗര്ഭിണിയായ ഒരു സ്ത്രീയുടെ അത്രയും ചലനാത്മകമായ മനസ് ഭുമിയില്‍ മറ്റാര്ക്കും ഉണ്ടാകില്ല കാരണം അവള്‍ കാത്തിരിക്കുകയാണ് തന്റെ തക്തത്തിന്റെ രക്തവും തന്റെ മാംസത്തിന്റെ മാംസവുമായ തന്റെ പ്രിയ കുഞ്ഞിനെ....

10 comments:

കര്‍ണ്ണന്‍ said...

കാത്തിരിക്കുക എന്നപ്പോലെ ഉത്തരവാദിത്വമേറിയ ജോലി എന്താണ് കാത്തിരിപ്പോളം വിരസതയും ആകാംഷയും സമ്മാനിക്കുന്നതെന്താണ്. കാത്തിരിപ്പോളം മറ്റെന്താണ് നിങ്ങളെ ശ്രദ്ധാലുവാക്കാറുള്ളത്???

Unknown said...

കര്‍ണ്ണാ‍,

നല്ല വരികള്‍. ഇഷ്ടപ്പെട്ടു.

(ഓടോ:കവചകുണ്ഡലങ്ങള്‍ ദാനം തരുമോ?) :-)

ലിഡിയ said...

കാത്തിരിപ്പ് എത്ര തീവ്രവും,നൊമ്പരപെടുത്തുന്നതും ആണെന്ന് ഞാനറിയുന്നു..

ഈ വരികള്‍ എന്റെ ഹൃദയത്തിന്റെ പകര്‍പ്പു പോലെ..

-പാര്‍വതി.

ശിശു said...

കാത്തിരിക്കാന്‍ കൊതിക്കുന്നിവന്‍ കര്‍ ണ്ണാ-
കാത്തിരിപ്പിനായുണ്ടിറ്റു നേരവും-
കാത്തിരുന്നിറ്റു കിട്ടുന്ന വേളയിലാ-
യിരങ്ങളിവന്നെത്ര തുശ്ചമോ !
കാത്തിരിപ്പ്‌

വല്യമ്മായി said...

അതെ,കാത്തിരിപ്പിന്റെ സുഖം കാത്തിരുന്നത് കയ്യില്‍ കിട്ടുമ്പോള്‍ ഉണ്ടാകില്ല

Rasheed Chalil said...

കാത്തിരുപ്പാണ് കണ്ടുമുട്ടലിന്റെ മൂല്ല്യം നിര്‍ണ്ണയിക്കാറുള്ളത്. പ്രതിഫലത്തിന്റെ മൂല്ല്യം നിര്‍ണ്ണയിക്കുന്ന ജോലി പോലെ.

നല്ല വരികല്‍

കര്‍ണ്ണന്‍ said...

ദില്‍ബാസുരാ കവചകുണ്ഡലങ്ങള്‍ ദാനം കൊടുത്തുപ്പോയി ദാനം കൊടുത്ത കര്ണ്ണനാണിന്. നന്ദി പാര്വതി അക്കാ സമാനഹൃദയരുണ്ടെന്നുള്ള ചിന്ത തന്നെ എന്നെ സന്തോഷിപ്പിക്കുന്നു. തുശ്ചമല്ല ശിശു. കാരണം കാത്തിരുന്നു കണ്ടെത്തുമ്പോള്‍ അസ്വസ്ഥതയോടെ നാം സന്തോഷിക്കുന്നില്ലേ. ആണോ വല്ല്യമായീ നന്ദി ഇത്തിരിവെട്ടമേ, പെട്ടന്ന് കരഗതമാകുന്നതെന്തും നമ്മുക്ക് പെട്ടന്ന് വിലയില്ലാത്തതാകും. കാത്തിരുന്ന് കൈയില്‍ കിട്ടുന്നത് അമുല്യമാണ്. നന്ദി വായിച്ചവര്ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്ക്കും.

ശിശു said...

കാത്തിരുന്നു കിട്ടുന്ന 'ഇറ്റിന്‌'
ആയിരങ്ങളേക്കള്‍ വിലയുണ്ടെന്നാണ്‌ ഉദ്ദേശിച്ചതു
'ആയിരങ്ങളിവനെത്ര തുശ്ചം.

P Das said...

കാത്തിരിപ്പ് ഒരു പരിധി വരെ ആസ്വദിച്ചു കൂടെ?

Deeshma Muraleedhar said...

ചില കാത്തിരിപ്പുകള്‍ ചിലപ്പോള്‍ അത് മാത്രമാണ് ജീവിതം ....