Wednesday, October 25, 2006

നിങ്ങളെ നിങ്ങളായി മനസിലാക്കുക!!!

തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു പലപ്പോഴും അമ്പരപ്പ് തോന്നാറുണ്ട്. ഞാന്‍ എങ്ങനെ ഇവിടം വരെ എത്തിഎന്നതില്‍. ഇങ്ങനെ ഓര്‍ക്കാന്‍ നിങ്ങള്‍ക്കും തോന്നാറില്ലേ? ഇന്നു നാം ആരാണ് കുറച്ചു കാലം മുമ്പ് നാം ആരായിരുന്നു? നാളെ നമ്മള്‍ ആരായി തീരും എന്നത് ചിന്തിക്കുന്നത് നല്ലതാണ്.


നമ്മളെ നമ്മളായി തന്നെ എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയാറുണ്ടോ? നിങ്ങളെ നിങ്ങളായി തന്നെ മനസിലാക്കുന്ന ആളോട് അല്ലെങ്കില്‍ കാമുകിയോട് കാമുകനോട് നിങ്ങള്‍ക്ക് വല്ലാത്ത അടുപ്പം തോന്നാറില്ലേ...?


പലരും കണ്ടെത്തിയതിന്റെ അപ്പുറം നാം മറ്റാരോ ആണ്.

പഴയ ഓര്‍മ്മകളില്‍ ഓളം തുള്ളുന്ന കുതിര്‍ന്ന ഒരു കടലാസ് തോണി.

മഴ കാത്തു നില്‍ക്കുന്ന മഴപ്പാറ്റ,

ഊതിയാല്‍ അടരുന്ന പൂങ്കുല പോലെ

ലോലം അതിലോലം

ലക്ഷ്യപ്രാപ്കി നേടാതെ മണ്ണിലമര്‍ന്നു പോകുന്ന

നേര്‍ത്ത ഘനീഭവിച്ച ഒരു കണ്ണുനീര്‍ തുള്ളി...

ഒരാളാലും മനസിലാക്കപ്പെടാതെ പോകുന്നവരുടെ ആത്മാവ് ദീനദീനമായി വിലപ്പിക്കുന്നതോര്‍ത്തു നോക്കൂ...

"പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും

മൊഴിയപ്പെടാത്ത മോഹങ്ങളും

കണ്ടു തീരാത്ത സ്വപ്നങ്ങളും

ഏതു ചില്ലയിലാണ് ചേക്കേറുക??

ഒടുക്കം

എവിടെയാണവ അഭയം കണ്ടെത്തുക"?????!!!!!

5 comments:

കര്‍ണ്ണന്‍ said...

പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും

മൊഴിയപ്പെടാത്ത മോഹങ്ങളും

കണ്ടു തീരാത്ത സ്വപ്നങ്ങളും

ഏതു ചില്ലയിലാണ് ചേക്കേറുക??

Aravishiva said...

നല്ല ചിന്തകള്‍...ഇനിയും പോരട്ടെ..

ലിഡിയ said...

പങ്കുവയ്ക്കപ്പെടാത്ത ചിന്തകളും

"മൊഴിയപ്പെടാത്ത മോഹങ്ങളും

കണ്ടു തീരാത്ത സ്വപ്നങ്ങളും

ഏതു ചില്ലയിലാണ് ചേക്കേറുക??

ഒടുക്കം

എവിടെയാണവ അഭയം കണ്ടെത്തുക"?????!!!!!"

“ഒരു സങ്കീര്‍ത്തനം പോലെ” യുമായി നല്ല സാമ്യം.. ഈ തോന്നലൊക്കെ ജീവിതനാടകത്തിന്റെ ബാക്ക് ഗ്രൌണ്ടില്‍ ഒരു ഹിന്ദുസ്ഥാനി രാഗം വീണയിലെന്നപോലെ മൂളി മൂളി കേള്‍ക്കുന്നു.

എന്നിട്ടും നടക്കുകയാണ്..

-പാര്‍വതി.

Unknown said...

കര്‍‍ണ്ണേട്ടാ,
ചിന്തകള്‍ നന്നായി. നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? മറ്റൊരാള്‍ക്ക് ഏത് അളവ് വരെ യഥാര്‍ത്ഥ നമ്മളെ മനസ്സിലാക്കാന്‍ കഴിയും? ഒരു പാട് ചോദ്യങ്ങള്‍ ബാക്കി.

എങ്കിലും ആരാലും മനസ്സിലാക്കപ്പെടാത്തവരുടെ കാര്യം കഷ്ടം തന്നെ.

കര്‍ണ്ണന്‍ said...

പാര്‍വ്വതീ... ആ വരികളിലല്ല, അതിനു മുകളിലുള്ള വരികളിലാണു ഒരു സങ്കീര്‍ത്തനം പോലെയുടെ സ്വാധീനം ഉളളത്. എഴുതാനിരുന്നപ്പോള്‍ മനസ്സു ശൂന്യമായിരുന്നു. എന്തിനെ കുറിച്ചെഴുതണം എന്നറിയില്ലായിരുന്നു. അങ്ങനെ ആലോച്ചിരുന്നപ്പോള്‍, ജീവതത്തെ പറ്റി കുറെ അബദ്ധചിന്തകള്‍ മനസില്‍ നിറഞ്ഞു. പലരും മനസിലാക്കാതെ പോയ ജീവിതത്തെ കുറിച്ചോര്‍ത്തു, ഒരു പക്ഷെ നമ്മളെ ഒരാള്‍ മനസിലാക്കേണ്ടിയിരുന്ന നിര്‍ണായകമായ നിമിഷത്തില്‍ അതു സംഭവിക്കാതിരുന്നതിനെ പറ്റി ഓര്‍ത്തു... വായിച്ച വരികളിലൂടെ കേട്ട ഗാനങ്ങളിലൂടെ വെറുതേ കടന്നു പോയി, മനസില്‍ അപ്പോള്‍ വന്നത് പിന്നീട് ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ അങ്ങെഴുതി വിട്ടു... ദില്‍ ബൂ.. വീണ്ടും കണ്ടതില്‍ സന്തോഷം... നമ്മള്‍ എന്നും ചോദ്യങ്ങള്‍ക്കുത്തരം തിരയുകയാണ്. എന്നാല്‍ ആരെങ്കിലും പൂര്‍ണമായ ഉത്തരം കണ്ടെത്തുന്നുണ്ടോ എന്നത് എനിക്കു സംശയമാണ്. അരവിശിവ നന്ദി... നല്ല പേര്... വീണ്ടും വരിക എന്റെ ജല്പനങ്ങള്‍ കേള്‍ക്കുക....:):)