Friday, October 13, 2006

പ്രണയത്തില്‍ അവരുടെ പതിവ്

കാണാത്തപ്പോഴെല്ലാം
വരണം എന്നു പറഞ്ഞ്
കാത്തിരിക്കാറുണ്ടായിരുന്നു.

കോള്‍ക്കാത്തപ്പോഴൊക്കെ
എവിടെ? എന്ന ചോദ്യത്തോടെ
പക്ഷെ
കാണുമ്പോള്‍‍ കേള്‍ക്കാതെ
നടന്നു മറയുന്നതായിരുന്നു
അവരുടെ പതിവ്!!!

5 comments:

കര്‍ണ്ണന്‍ said...

അവര്‍ പ്രണയനികള്‍; എന്നാല്‍ അവര്‍‍ കണ്ടു മുട്ടുമ്പോള്‍‍!!!!

Anonymous said...

കാത്തിരിക്കുമ്പോള്‍ സ്നേഹവും വൈകാരികതയും,
കാണുമ്പോള്‍ പക്ഷേ നിസ്സംഗതയും!
കൊള്ളാം ഈ ആശയം

P Das said...

ഒരിക്കലെങ്കിലും അങ്ങിനെ തോന്നാത്തവര്‍ ഉണ്ടാവില്ല..!!

ശാലിനി said...

പലപ്പോഴും, കാത്തിരിപ്പിന്റെ സുഖം നേരില്‍ കാണുമ്പോള്‍ തോന്നാറില്ല അല്ലേ!

കാത്തിരിക്കുമ്പോള്‍ ഒത്തിരി സ്വപ്നം കാണും, നേരില്‍ കാണുമ്പോള്‍ ആ സ്വപ്നങ്ങള്‍ സത്യങ്ങള്‍ ആവണമെന്നില്ലല്ലോ, അതാവും കാരണം.

കര്‍ണ്ണന്‍ said...

അവള്‍ക്കു വേണ്ടി അല്ലെങ്കില്‍‍ അവനു വേണ്ടി കാത്തിരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും പക്ഷെ അടുത്തെത്തുമ്പോള്‍‍ മറ്റെന്താ നമ്മളെ കീഴടക്കുന്നു. നമ്മള്‍ മറ്റാരോ ആയി മാറുന്നു. അവരെ കാണുമ്പോള്‍ കാണാത്തപ്പോലെ നമ്മള്‍ നടന്നു പോകുന്നു. നന്ദി നവാന്‍ ചക്കരേ


നേരില്‍ കാണാത്തപ്പോള്‍ നമ്മുക്ക് കണ്ടു മുട്ടാന്‍ പോകുന്ന ആ അനര്‍ഘ നിമിഷത്തെ പറ്റി എന്തും വിഭാവനം ചെയ്യാം. പക്ഷെ സ്വപ്നങ്ങള്‍ യാഥാര്‍ത്യവുമായി അടുത്തു നില്‍ക്കുന്നതാണെങ്കില്‍ മാത്രം അതു സത്യമാകും നന്ദി ഷാലിനി.