Tuesday, November 07, 2006

പ്രണയിക്കാത്തവര്‍ക്ക്

നീ കണ്ട കണ്ണുകള്‍ നിന്നെയോ
നിന്നെ കണ്ട കണ്ണുകള്‍ നീയോ കണ്ടില്ല.
അങ്ങനെ പ്രണയം നിനക്ക് അന്യമായി.

10 comments:

കര്‍ണ്ണന്‍ said...

പ്രണയിക്കാത്തവര്‍ക്ക് ഒരു കുഞ്ഞുപോസ്റ്റ്!!!

Anonymous said...

വളരെ വളരെ നന്നായിരിക്കുന്നു. നാം ഇഷ്ടപ്പെടുന്നവരെയല്ല നമ്മെ ഇഷ്ടപ്പെടുന്നവരെയാണ് നാം സ്നേഹിക്കേണ്ടത്.

കര്‍ണ്ണന്‍ said...

നമ്മളെ സ്നേഹിച്ചവരെ പ്രണയിച്ചവരെ കാണാതെ പോയ നിമിഷങ്ങള്‍ ഓര്‍ത്തു നോക്കൂ... ചിലപ്പോള്‍ ചിലവാക്കില്‍ ചില നോക്കില്‍ അവര്‍ അവരുടെ പ്രണയത്തെ നമ്മോട് പറഞ്ഞിട്ടുണ്ടാവില്ലേ... പക്ഷെ നമ്മള്‍ അത് കണ്ടിട്ടുണ്ടാകമെന്നില്ല, ചിലപ്പോള്‍ കണ്ടിട്ടും കണാത്തപ്പോലെ പോയിട്ടുണ്ടാവാം... ഇങ്ങനെയാണ് മിക്കവര്‍ക്കും പ്രണയം അന്യമാകുന്നത്.. നന്ദി കാളിയാ...നിങ്ങള്‍ പൊരുള്‍ കണ്ടെത്തുന്നു എന്നതില്‍

thoufi | തൗഫി said...

ഒത്തിരി കണ്ണുകള്‍ ഞാന്‍ കണ്ടു;
ബട്ട്‌,ഒറ്റ കണ്ണുകളും എന്നെ കണ്ടില്ലല്ലൊ,ദൈവേ,
അതായിരിക്കണം അതും എനിക്കന്യമായത്‌

സു | Su said...

ഇങ്ങനെ ആയാല്‍ പ്രണയം അന്യന്റേതാവും ;)


:)

Anonymous said...

പ്രണയക്കിനാവാത്തവര്‍ക്കോ?

Rasheed Chalil said...

നീ കണുന്ന നിന്നെ കാണുന്ന കണ്ണുകള്‍, നിന്റെ കണ്ണുകള്‍ കാണാനായി കാത്തിരിപ്പുണ്ടാവും. കാത്തിരിക്കൂ...

കര്‍ണ്ണന്‍ said...

മിന്നാമിനുങ്ങേ... നിന്നെ കാണുന്ന കണ്ണുകള്‍ ഒഴികെ നീ മറ്റെല്ലാ കണ്ണുകളും കണ്ടു അല്ലേ.... സൂ വീണ്ടു കണ്ടതില്‍ സന്തോഷം, നവാന്‍ പ്രണയിക്കാനാവാത്തവര്‍ക്കുള്ളത് അടുത്ത പോസ്റ്റില്‍ തരാം, ഇത്തിരിവെട്ടം കാത്തിരിപ്പാണല്ലോ ജീവിതം.

മുസാഫിര്‍ said...

മറ്റുള്ളവരിലേക്കു നോക്കിയാലും അവരില്‍ നിന്നെത്തന്നെ കണ്ടാലോ /

കര്‍ണ്ണന്‍ said...

ആ കണ്ണുകള്‍ കാണുന്നവന് പ്രണയിക്കാം കഴിയും പക്ഷെ ഒന്നില്‍ കൂടുതല്‍ കണ്ണുകള്‍ കാണരുതെന്നു മാത്രം.