Sunday, December 17, 2006

നമ്മുക്കിടയില്‍ തിരയടിക്കുന്നത്

പ്രണയിച്ചിരുന്ന കാലത്തേക്കാള്‍ അവള്‍ എന്നെയും ഞാന്‍ അവളേയും സ്നേഹിച്ചത് പിരിഞ്ഞതിനു ശേഷമായിരുന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്നു പറയുന്നതുപോലെ കാണാതിരുന്ന, കേള്‍ക്കാതിരുന്ന കാലത്തില്‍ ഞങ്ങള്‍ വല്ലാതെ സ്നേഹിച്ചു. ഒരിക്കലും ഒന്നാവില്ലെന്നറിയാമായിരുന്നു എങ്കിലും പുഴ ഒഴുകി സമുദ്രത്തില്‍ ചേരുന്നതു പോലെ; താന്‍ എത്രമാത്രം നിറഞ്ഞ് ഒഴുകിയാലും സമുദ്രം നിറയില്ലെന്നറിയുന്ന പുഴയെപ്പോലെ ഞങ്ങളുടെ സ്നേഹം ഒഴുകി കൊണ്ടിരുന്നു.
"നമ്മുക്കിടയില്‍ തിരയടിക്കുന്നത്
സ്നേഹത്തിന്റെ സമുദ്രമാണെന്ന്
നീ പറഞ്ഞപ്പോള്‍‍
ഞാന്‍ ഭയന്നു
തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്...."

6 comments:

കര്‍ണ്ണന്‍ said...

കുറെ കാലങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പോസ്റ്റ്, ആദ്യകാമുകിയെ കുറിച്ചോര്‍ത്ത്

വേണു venu said...

ഇതു കൊള്ളാമല്ലോ കര്‍ണ്ണാ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കര്‍ണന്റെ വരികളില്‍ കവിതയും ദര്‍ശനവുമുണ്ട്‌. വരികള്‍ക്കിടയില്‍ വികാരലോകവും അവിടെ ഒരു പ്രണയിയുടെ ഹൃദയവുമുണ്ട്‌.

സുല്‍ |Sul said...

നന്നായിരിക്കുന്നു കര്‍ണ്ണാ.

-സുല്‍

qw_er_ty

കര്‍ണ്ണന്‍ said...

നന്ദി വേണൂ... ശിപ്രസാദ് നിങ്ങള്‍ നന്നായി എഴുതുന്നു... നന്ദി.. വായിച്ചതിനും നല്ല അഭിപ്രായം പറഞ്ഞതിനും. സുല്‍ നന്ദി... വായിച്ചവര്‍ക്കും കമ്മന്റിട്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി. ജീവിതത്തിന്റെ അനുഭവങ്ങളെ ഞാന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവോ എന്നൊരു സംശയം. എങ്കിലും ആവിഷ്ക്കരിക്കാതെ വയ്യ. ഒരക്കലും കാലഹരണപ്പെടുകയില്ല ഒന്നും ആവിഷ്ക്കരിക്കാത്തവന്റെ കൃതി എന്നു വിശ്വസിക്കുന്നവനാകയാല്‍.... എനിക്ക് എഴുതണം , കാരണം ഞാന്‍ കലഹരണപ്പെടണം.. കാരണം...

ബഹുവ്രീഹി said...

സത്യം.